കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ്വില്‍ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 16ന്
Friday, April 15, 2016 5:22 AM IST
ടൌണ്‍സ്വില്‍: കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ്വില്ലിന്റെ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 16നു (ശനി) വൈകുന്നേരം ആറു മുതല്‍ കിര്‍വാന്‍ ബാപ്റ്റിസ്റ് ചര്‍ച്ച് ഹാളില്‍ നടക്കും.

സംഗീതവും നൃത്തവും ഹാസ്യവും സമന്വയിപ്പിച്ച് നടത്തുന്ന വിവിധ പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറുക. അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍