ഫര്‍വാനിയ ഇസ്ലാഹി മദ്രസ കലാ മത്സരം ഏപ്രില്‍ 16ന്
Friday, April 15, 2016 5:21 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫര്‍വാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസയുടെ പിടിഎയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ കലാമത്സര പരിപാടി ഏപ്രില്‍ 16നു (ശനി) വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ ഖുര്ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്ദ്, പ്രസംഗം, ഇസ്ലാമിക ഗാനം, സംഘ ഗാനം, കഥ പറയല്‍, ആംഗ്യ പാട്ട്, ബാങ്ക് വിളി, കൈഎഴുത്ത് മത്സരം, പോസ്റര്‍ ഡിസൈനിംഗ്, മെമ്മറി ടെസ്റ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

പരിപാടിയിലേക്ക് എല്ലാ സഹോദരീസഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി മദ്രസ പ്രധാന അധ്യാപകന്‍ സാലിഹ് സുബൈര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 55539349, 97862324, 65889349, 99783716.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍