ഒഐസിസി ഓസ്ട്രേലിയ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് ഏപ്രില്‍ 16ന്
Friday, April 15, 2016 5:21 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് ഏപ്രില്‍ 16നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിനു മെല്‍ബണിലെ സ്പ്രിംഗ് വെയിലില്‍ നടക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടി ഓസ്ട്രേലിയന്‍ പ്രവാസികളെയും അവരുടെ നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും രംഗത്ത് ഇറക്കുന്നതിനും എല്ലാ നിയോജകമണ്ഡലങ്ങളിലുമുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനും ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കുന്നവരേയും മുന്‍കാല നേതാക്കന്മാരേയും പ്രവര്‍ത്തകരേയും ഒരുമിച്ചുചേര്‍ത്തുകൊണ്ട് ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനുള്ള ചര്‍ച്ചകള്‍ ചടങ്ങില്‍ ഉണ്ടാകുമെന്നു നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബോബന്‍ തോമസ് 0413555421, ജോസഫ് പീറ്റര്‍ 0423339345, പി.വി. ജിജേഷ് 0425897610.