പ്രശസ്ത സിനിമ താരം മന്യ പ്രവാസി ചാനലിന്റെ വിഷുകൈനീട്ടം പരിപാടിയില്‍
Wednesday, April 13, 2016 8:25 AM IST
ന്യൂയോര്‍ക്ക്: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മാന്യ പ്രവാസി ചാനലിലെ 'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' എന്ന പരിപാടിയിലൂടെ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കാമറയുടെ മുമ്പിലേക്കു എത്തുന്നു.

വിഷുവിനു രാത്രി എട്ടിനു കഴിഞ്ഞ പത്തുവര്‍ഷം താന്‍ എവിടെയായിരുന്നുവെന്നും എന്തുകൊണ്ടാണു സിനിമ ജീവിതത്തിനു ഒരു ഇടവേള കൊടുത്തതെന്നും ഭാവി പരിപാടികള്‍ എന്താണെന്നും മറ്റുമുള്ള നിങ്ങള്‍ ഓരോരുത്തരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിശേഷങ്ങളുമായി ഈ വിഷു നിങ്ങള്‍ ഓരോരുത്തരോടോപ്പവും പങ്കുവയ്ക്കാനും ആസ്വദിക്കാനും നിങ്ങളുടെ സ്വീകരണ മുറിയിലേക്കു വരുന്നു.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേഷകര്‍ നെഞ്ചിലേറ്റിയ 'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ എപ്പിസോഡ് ആയ ഈ വിഷു സ്പെഷല്‍ എപ്പിസോഡ് പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുള്ള ഒരു വിഷു കൈനീട്ടം ആണ്. മിത്രാസ് പ്രൊഡക്ഷന്‍സും പ്രവാസി ചാനലും സംയുക്തമായി നിര്‍മിക്കുന്ന പരിപാടിയില്‍ സിനിമ ഉള്‍പ്പെടെയുള്ള കലാരംഗത്ത് തിളങ്ങിനില്‍ക്കുന്ന താരങ്ങളും ഗായകരും അവരുടെ കലാജീവിതത്തില്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നമ്മുടെ മുമ്പിലേക്കെത്തുന്നു.

പരിപാടിയുടെ സംപ്രേഷണം എല്ലാ വെള്ളിയാഴ്ചയും രാത്രി എട്ടിനും ശനി രാവിലെ 10.30നും, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ രാത്രി എട്ടിനും പ്രവാസി ചാനലില്‍ കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 9083455983.