നേപ്പിള്‍സില്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
Wednesday, April 13, 2016 8:16 AM IST
ഫ്ളോറിഡ: ഫ്ളോറിഡയിലെ നേപ്പിള്‍സിലും ഫോര്‍ട്ട് മയേഴ്സിലും താമസിക്കുന്ന കേരളത്തില്‍നിന്നുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ് ഫ്ളോറിഡ (ട. ങമ്യൃ’ കിറശമി ഛൃവീേറീഃ ഇീിഴൃലഴമശീിേ ീള ടീൌവേംല എഹീൃശറമ) ദേവാലയത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഏപ്രില്‍ 15നു (വെള്ളി) ഉച്ചയ്ക്ക് ഫോര്‍ട്ട് മയേഴ്സ് എയര്‍പോര്‍ട്ടില്‍ മാര്‍ യൂസേബിയോസിനു സ്വീകരണം നല്‍കും. ശനി രാവിലെ 8.30ന് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (ടമശി ജമൌഹ അിശീേരവശമി ഛൃവീേറീഃ ഇവൌൃരവ, 2425 ഞശ്ലൃ ഞീമറ, ചമുഹല, എഘ 34120) വിശുദ്ധ കുര്‍ബാന ആരംഭിക്കും.

ടാമ്പയില്‍നിന്ന് 120 മൈലോളം അകലെയുള്ള തിരക്കു കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്ളോറിഡയിലെ നേപ്പിള്‍സ്. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച ഇവിടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധന മുടങ്ങാതെ നടക്കുന്നുണ്ട്. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്സിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ഒരനുഗ്രഹമാണ്.

വിലാസം: 2425 റിവേഴ്സ് റോഡ്, ഫ്ളോറിഡ 34120 (ടമശി ജമൌഹ അിശീേരവശമി ഛൃവീേറീഃ ഇവൌൃരവ, 2425 ഞശ്ലൃ ഞീമറ, ചമുഹല, എഘ 34120)

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 7703109050.