ഡാളസ് പിസിനാക്കില്‍ സ്വര്‍ഗീയ സംഗീതവുമായി ഹില്‍സോംഗ്
Wednesday, April 13, 2016 4:35 AM IST
ഡാളസ്: ലോകപ്രശസ്ത ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹില്‍സോംഗ് വര്‍ഷിപ്പ് ടീം ഡാളസ് പിസിനാക് 2016-ല്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും.

ആദ്യമായാണ് ഹില്‍സോംഗ് മലയാളി സമൂഹത്തിനു മുന്നില്‍ പാടുന്നത്. പ്രായഭേദമെന്യേ ഏവരേയും ആത്മീയ ആരാധനയുടെ അനുഭവങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തുന്ന വേറിട്ട സംഗീതശുശ്രൂഷയാണു ഹില്‍സോംഗ് വര്‍ഷിപ്പ് ടീമിനെ ശ്രദ്ധേയമാക്കുന്നത്. ആരാധനയില്‍ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുന്നതാണ് ഹില്‍സോംഗിന്റെ ശുശ്രൂഷ. മലയാളി സമൂഹത്തിനു മുന്നില്‍ ഹില്‍സോംഗിനെ അവതരിപ്പിക്കുവാന്‍ പിസിനാക് 2016-നു കഴിയുന്നതിലൂടെ ഈ സമ്മേളനം മറക്കാനാവാത്ത അനുഭവവും ചരിത്രത്തിലെ ഒരു ഏടുമായി മാറും എന്നതിനു സംശയമില്ല. ജെയ് ഹുക്ക് നേതൃത്വം നല്‍കുന്ന ഹില്‍സോംഗ് ടീം 'എ നൈറ്റ് ഓഫ് വര്‍ഷിപ്പ് വിത്ത് ഹില്‍സോംഗ്' എന്ന പേരില്‍ ഒരു പ്രത്യേക സംഗീത പ്രോഗ്രാം അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം