മാക് കുവൈത്ത് ജേതാക്കള്‍
Wednesday, April 13, 2016 4:30 AM IST
കുവൈത്ത് സിറ്റി: കേഫാക്കുമായി സഹകരിച്ചു ബിഗ് ബോയ്സ് എഫ്സി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാക് കുവൈത്ത് ജേതാക്കളായി.

കരുത്തരായ സിഎഫ്സി സാല്‍മിയയെ ടൈബ്രേക്കറില്‍ മലര്‍ത്തിയടിച്ചാണ് മാക് സീസണിലെ അവസാന സെവന്‍സ് കിരീടം നെഞ്ചിലേറ്റിയത്.

ടൂര്‍ണമെന്റിലെ പ്രബല ശക്തികളായ സ്പാര്‍ക്സ് എഫ്സി, കേരള ചലഞ്ചേഴ്സ്, ചാമ്പ്യന്‍സ് എഫ്സി എന്നിവയെല്ലാം മുട്ടു കുത്തിച്ചാണു മാക് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

ബാറിനു കീഴില്‍ അസാമാന്യ രക്ഷപ്പെടുത്തലുകള്‍ നടത്തി ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അബ്ദുല്‍ റഹ്മാന്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഈ വിജയം അടുത്ത സീസണില്‍ ടീമിനു കൂടുതല്‍ ആത്മ വിശ്വാസവും നല്‍കുമെന്ന് മാക് പ്രസിഡന്റ് ഷാനവാസ് ഹൈതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍