കല കുവൈറ്റ് ധനസഹായം കൈമാറി
Tuesday, April 12, 2016 8:18 AM IST
കുവൈത്ത്് സിറ്റി: ബൈപ്പാസ് ഓപ്പറേഷനു വിധേയനായി നാട്ടില്‍നിന്നു തിരിച്ചെത്തിയ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മെഹ്ബൂള ബി യൂണിറ്റ് അംഗം വിനുകുമാറിന് യൂണിറ്റിന്റെയും ടഒആഇ കമ്പനി ക്യാമ്പിലുള്ള ഒരു പറ്റം മനുഷ്യ സ്നേഹികളുടെയും സഹകരണത്തോടെ സമാഹരിച്ച സഹായധനം 1,02,906 രൂപ കൈമാറി.

ടഒആഇ കമ്പനി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ വിനുകുമാറിനു തുക കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം നാസര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, മേഖല സെക്രട്ടറി മുസ്ഫര്‍, അബുഹലീഫ മേഖല എക്സിക്യൂട്ടീവ് അംഗം വികാസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ യൂണിറ്റ് കണ്‍വീനര്‍ സുമേഷ് സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍