ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരള സാനിട്ടേഷന്‍ സംരംഭത്തിനു തുടക്കംകുറിച്ചു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരള കള്‍ച്ചറല്‍ ഫോറത്തിന്റേയും എല്ലാ മലയാളി സംഘടനകളുടേയും ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ മാധവന് നായരില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി കേരള സാനിട്ടേഷന്‍ ഇനിഷ്യേറ്റീവിന്റെ കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോജി ചെറിയാന് കേരള സാനിട്ടേഷന്‍ ഇനിഷ്യേറ്റീവ് എന്താണെന്നു വിശദീകരിച്ചു.
സുരക്ഷിതമല്ലാത്തതും ശുചിത്വമില്ലാത്തതുമായ ടോയ്ലറ്റുകള് മൂലം സ്കൂള്‍-കോളജ് വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്ന കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ശാസ്ത്രീയമായി പ്രതിപാദിച്ചു.
അമേരിക്കയിലുള്ള എല്ലാ പ്രവാസി മലയാളികളും പദ്ധതിയില്‍ പങ്കുചേര്‍ന്ന് കേരളത്തിലെ വളരുന്ന തലമുറയ്ക്ക് അവബോധം നല്‍കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ സലൃമഹമരൌഹൌൃമഹളീൃൌാിഷ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രസിഡന്റ് ദാസ് കണ്ണംകുഴി, സെക്രട്ടറി ദേവസി പാലാട്ടി, ടി.എസ് ചാക്കോ, പോള്‍ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ലൈസി അലക്സ്, മാധവന് നായര്‍, സുധാകര മേനോന്, ജിനു തര്യന്, സജിമോന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കലാപരിപാടകളില്‍ നോര്‍ത്ത് അമേരിക്കയിലെ ഗായകരായ തഹ്സീന്, ശബരീനാഥ്, ജെംസണ്‍ കുര്യാക്കോസ്, അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗാനമേള സദസിനെ വിസ്മയഭരിതരാക്കി. ബിന്ദ്യാ പ്രസാദിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ബര്‍ഗന്‍ഫീല്‍ഡ് ഗ്രാന്റ് ഇന്ത്യ റസ്റോറന്റ് സ്പോണ്സര് ചെയ്ത ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.
കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, സെക്രട്ടറി ദേവസി പാലാട്ടി, ട്രഷറര്‍ ആന്‍ഡ് പേട്രന്‍ ടി.എസ് ചാക്കോ, കോഓര്‍ഡിനേറ്റര്‍ ഡോ. ജോജി ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം