ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു
Tuesday, April 12, 2016 8:17 AM IST
ന്യൂയോര്‍ക്ക്: കൊല്ലം പരവൂര്‍ വെടിക്കട്ട് അപകടത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിട്ട ദുരന്തത്തില്‍ ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ മനോവേദനയില്‍ പങ്കുചേരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

'കരിയും വേണ്ട കരിമരുന്നും വേണ്ട' എന്ന ഗുരു അരുള്‍ ദേവാലയങ്ങളില്‍ നടപ്പാക്കുകയാണ് ഇങ്ങനെയുള്ള ആകസ്മിക അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്നു ഭരണസമിതി പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം