നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം ഏപ്രില്‍ 14ന്
Tuesday, April 12, 2016 8:14 AM IST
ന്യൂഡല്‍ഹി : വിഷുക്കണി ദര്‍ശനത്തോടെ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ശിലാസ്ഥാപന കര്‍മം ഏപ്രില്‍ 14നു (വ്യാഴം) ഉച്ചക്ക് 12നും 12:30നും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം വെങ്കിടേശന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടിക ചടങ്ങുകള്‍ക്ക് അകമ്പടി സേവിക്കും.

ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്ത് രണ്ടു നിലകളിലായി നിര്‍മിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഭൂമിപൂജ ക്ഷേത്ര തന്ത്രി കഴിഞ്ഞ വലിയ പൊങ്കാലദിനത്തിലാണ് നിര്‍വഹിച്ചത്.

രാവിലെ 4.30നു നിര്‍മാല്യ ദര്‍ശനം തുടര്‍ന്നു വിഷുക്കണി, ഗണപതി ഹോമവും പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും സഹസ്ര നാമ പാരായണം ഉച്ചയ്ക്ക് അന്നദാനം എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി