'കെകെസിഎ 2016' ആദ്യ കൂട്ടായ്മ കബ്ദ് ഷാലെയില്‍ സംഘടിപ്പിച്ചു
Tuesday, April 12, 2016 6:19 AM IST
കുവൈത്ത്: ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കബദ് റിസോട്ടില്‍ ഏകദിന പിക്നിക് സംഘടിപ്പിച്ചു.

കുവൈത്തിലെ ക്നാനായ ജനതയെ ഫ്ളാഷ്മോബിന്റെ ചടുലതാളത്തിലാറാടിച്ച ഷാജിപാപ്പാനും കെകെസിഎല്‍ കുട്ടികളും റിസോര്‍ട്ടില്‍തന്നെ ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാകം ചെയ്ത ഭക്ഷണവും കായിക ഇനങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തിയ കെസിവൈഎല്‍ സ്റാളും പിക്നിക്കിന്റെ ആകര്‍ഷക ഘടകങ്ങളായിരുന്നു. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത പിക്നിക് വൈകുന്നേരം അഞ്ചോടെ അവസാനിച്ചു.

പൊതുസമ്മേളനത്തില്‍ സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ ബെന്നി ഫിലിപ്പിനു ദീപശിഖ കൈമാറിക്കൊണ്ട് ഫാ.ജോണി ലോനിസ് മഴുവഞ്ചേരി പിക്നിക് ഉദ്ഘാടനം ചെയ്തു. സിബി ചെറിയാന്‍ മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനീഷ് കെ. ബേബി, ട്രഷറര്‍ ടിജി തോമസ് ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു.