'ദ്വയം 2016' അരങ്ങേറി
Tuesday, April 12, 2016 6:15 AM IST
മസ്ക്കറ്റ്: മസ്ക്കറ്റ് മലയാളീസ് അഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സംഗീത പരിപാടി 'ദ്വയം 2016' ഏപ്രില്‍ എട്ടിനു റമീസ് ഡ്രീം റിസോര്‍ട്ട് സീബില്‍ അരങ്ങേറി.

ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്േട ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നീലു രോഹ്ര (ടലരീിറ ടലരൃലമ്യൃേ, ജൃല, കിളീൃാമശീിേ, ഈഹൌൃല & ഇീാാൌിശ്യേ ണലഹളമൃല), ഗ്ളോബല്‍ ഗ്രൂപ്പ് എംഡി ടി.കെ.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. ഷാജി സെബാസ്റ്യന്‍, സെന്‍സായി സിംസണ്‍, അഡ്വ. എം.കെ. പ്രസാദ് എന്നിവര്‍ക്കു പുരസ്കാരവും സമ്മാനിച്ചു. നീലൂ രോഹ്ര മസ്കറ്റ് മലയാളീസിന്റെ വെബ്സൈറ്റ് ംംം.ാൌരെമാമഹമ്യമഹലല.രീാ പ്രകാശനം ചെയ്തു.

വെബ്സൈറ്റില്‍ ഒമാനിലെ പ്രവാസി മലയാളികള്‍ അറിഞ്ഞിരിക്കേണ്ടതും അനുസരിക്കേണ്ടതുമായ അറിവുകളും തൊഴില്‍ വ്യവസായ ട്രാഫിക് നിയമ വശങ്ങളെക്കുറിച്ചും ഇവിടുത്തെ ജോലി സാധ്യതകളും എംബസിയുടെ ഭാഗത്തുനിന്നുമുള്ള അറിയിപ്പുകളും മറ്റും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചേര്‍ക്കുമെന്നു രാകേഷ് വായ്പൂര്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയിലെ അനശ്വര കൂട്ടുകെട്ടുകളില്‍ പിറന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള സംഗീത പരിപാടി 'ദ്വയം 2016' പ്രശസ്ത പിന്നണി ഗായകരായ രവിശങ്കറും പ്രീത കണ്ണനും നേതൃത്വം നല്‍കി. തുടര്‍ന്നു മസ്ക്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ കേരളീയ കലാരൂപങ്ങളും വാദ്യഘോഷങ്ങളും കാണികള്‍ക്ക് കേരളത്തിലെത്തിയ അനുഭവം നല്‍കുവാനും സാധിച്ചു.

പരിപാടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞതിനു പിന്നില്‍ സൌഹൃദവും കൂട്ടായ പ്രവര്‍ത്തനംകൊണ്ടും ആണെന്ന് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ രേഖ പ്രേം, അമൃത്പാല്‍, ജോണ്‍ മത്തായി, സിബി, സാബു, സത്യനാഥ് എന്നിവര്‍ അറിയിച്ചു.