വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു കഴിവുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍
Tuesday, April 12, 2016 5:07 AM IST
റിയാദ്: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിതമായ ഒരു കാലസന്ധിയില്‍ കൂടി കടന്നുപോവുകയാണെങ്കിലും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഹിംസയുടെ തത്ത്വശാസ്ത്രത്തിനും അതിജീവനം സാധ്യമാകുന്ന മനോഘടനയല്ല രാജ്യത്തിനുള്ളതെന്നും ഫാഷിസത്തെ തകര്‍ത്തെറിയാന്‍ പ്രാപ്ത്യയുള്ള മതേതരജനാധിപത്യ ശക്തിക്കുമുന്നില്‍ അസഹിഷ്ണുതയുടെ സന്ദേശവാഹകര്‍ക്ക് അടിയറവ് പറയേണ്ടിവരുമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. 'പ്രയത്നിക്കാം, ഒരു നല്ല നാളേക്കായി' എന്ന ശീര്‍ഷകത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ ്കക്ഷികളുടെ വിജയം താത്കക്കാലികമാണ്. വെറുപ്പിന്റെ സന്ദേശം പ്രസരിപ്പിക്കുന്ന, ചിന്തകളില്‍ ജരാനരബാധിച്ച അധികാരികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് വിദ്യാസമ്പന്നരായ യുവസമൂഹമാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന യാഥാര്‍ഥ്യമാണ്. ജെ.എന്‍.യുവിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റികളിലെയും ക്ഷുഭിതയൌവനം യുവാക്കള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നു എന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നുണ്െടന്നും രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് ജാഗ്രത്തായ ഒരു യുവസമൂഹത്തിന്റെ സാന്നിധ്യം ശോഭനമായൊരു ഭാവിയെക്കുറിച്ച് ആശ നല്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതേതരത്വവും സഹിഷ്ണുതയും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലവീക്ഷണവുമാണ് ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആണിക്കല്ലുകള്‍. അത് സംരക്ഷിക്കല്‍ പൌെരന്മാരുടെ കടമയാണ്. ശതാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച മുസ്ലിം രാജാക്കന്മാരാരും ഇസ്ലാമിനെ വളര്‍ത്തുവാന്‍ അധികാരത്തെയോ അധികാരം നിലനിര്‍ത്തുവാന്‍ മതത്തെയോ ഉപകരണമാക്കിയില്ല. മതഭ്രാന്തനായി ചിത്രീകരിക്കപ്പെട്ട ഔറംഗസീബിന്റെ ജന്മനാട്ടിലെ പ്രശസ്തമായ സോമനാഥക്ഷേത്രം പോറലേല്‍ക്കാതെ നില നിന്നു വരരുന്നത് ചരിത്രത്തെ വക്രീകരിച്ച ആളുകള്‍ കാണാതെപോവുന്നു. ലോകത്തെ മുസ്ലിം ഭരണാധികാരികള്‍ ഇതര മതവിഭാഗങ്ങളോട് പുലര്‍ത്തുന്ന വിശാലവീക്ഷണത്തിന്റെ അനേകം ഉദാഹരണങ്ങള്‍ സമീപകാല വാര്‍ത്തകളില്‍ പോലും നിറഞ്ഞുനിന്നത് ഓര്‍ക്കേണ്ടതുണ്ട്. ന്യൂനപക്ഷ സമൂഹത്തിനുവേണ്ടി ശബ്ദിക്കുമ്പോഴും തികഞ്ഞ മതേതരത്വത്തിന്റെ മനോഹരമായ പ്രതീകമായി സി.എച്ച്. മുഹമദ് കോയ സാഹിബിനു സമൂഹത്തില്‍ വിരാജിക്കുവാന്‍ സാധിച്ചത് ശ്രദ്ധേയമാണെന്നും, മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മുസ്ലിം ലീഗ് സമൂഹത്തിനിടയിലെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ചെയ്ത സേവനങ്ങള്‍ കേരള സമൂഹം അംഗീകരിച്ചതാണെന്നും തങ്ങള്‍ പറഞ്ഞു. സമൂഹത്തെ മുഴുവന്‍ വിശ്വാസത്തിലെടുത്ത് മുസ്ലിം ലീഗ് ചെയ്യുന്ന സേവന വികസന പദ്ധതികള്‍ സമാനതകളില്ലാത്ത മാനവികത ഉണര്‍ത്തുന്നുണ്ട്. ലീഗിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നാനാ ജാതിമതസ്ഥരുടെ സ്നേഹമാണ് ലീഗിന്റെ വലിയ മൂലധനം. മുസ്ലിം ലീഗ് കേരള യാത്രയ്ക്ക് സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നു ലഭിച്ച അതിരുകളില്ലാത്ത സ്നേഹവായ്പ് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തിനുള്ള അംഗീകാരത്തിന്റെ അടയാളമാണ്. ഏകശിലാത്മകത സൌന്ദര്യരഹിതമാണ്. ബഹുസ്വരത സുന്ദരമാണ്. വൈവിധ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മനോഹരമായൊരു രാജ്യം രൂപപ്പെടുന്നു. അവിഭക്തമായൊരു ഇന്ത്യന്‍ ഉപഭൂഖണ്ഡം നിലനിന്നിരുന്നുവെങ്കില്‍ ഭൂമിശാസ്ത്രപരവും വാണിജ്യപരവും തന്ത്രപരവും സാംസ്കാരികപരവുമായ നിസ്തുലതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മഹത്തായ ഭൂപ്രദേശമായ നമ്മുടെ രാജ്യം നിലനില്ക്കുമായിരുന്നുവെന്നും തങ്ങള്‍ പ്രസ്താവിച്ചു.

അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്നലെകളെ അപഗ്രഥിച്ച് മാത്രമേ നല്ലൊരു നാളെയെ സ്വപ്നം കാണുവാനും നിര്‍മിക്കുവാനും സാധിക്കൂവെന്നും ഭൌതികമായ വികസനവിപ്ളവം നടത്തി എന്നതിനേക്കാള്‍ മുസ്ലിം ലീഗിന്റെ സംഭാവന സ്മരിക്കപ്പെടേണ്ടത് സമുദായത്തിനു നല്കിയ അഭിമാനകരമായ അസ്തിത്വബോധമാണെന്നും ഇതു പ്രദാനം ചെയ്ത സുരക്ഷിതബോധം സാമൂഹ്യ വൈജ്ഞാനിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സമുദായത്തെ പ്രാപ്തമാക്കിയെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിവൈകാരികമായൊരു സമൂഹത്തെ പക്വതയുള്ളൊരു വിഭാഗമാക്കി മാറ്റുവാനും പൊതുസമൂഹത്തോടൊപ്പം രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗവാക്കാകുവാനും പര്യാപ്തരാക്കി എന്നത് ലീഗ് സാധിച്ച പ്രധാന നേട്ടങ്ങളില്‍ ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സമ്മേളനത്തോട് അനുബന്ധിച് മലപ്പുറം ജില്ല കമ്മിറ്റി പുറത്തിറക്കിയ സുവനീര്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും കെഎംസിസി നേതാവുമായ അഷ്റഫ് തങ്ങള്‍ക്കു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. റിയാദിലെ പ്രവാസി സമൂഹത്തിനു ധൈഷണികവും അമൂല്യവുമായ സംഭാവനകള്‍നല്‍കിയ വ്യക്തികള്‍ക്ക് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ഏര്‍പെടുത്തിയ സ്നേഹോപഹാരം ളിയാവുദ്ധീന്‍ഫൈസി, സുഫിയാന്‍അബ്ദുല്‍സലാം, നൌഷാദ് കുനിയില്‍എന്നിവര്‍ക്ക് ബഹു: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങള്‍കൈമാറി.

റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി പ്രസിഡന്റ് കുന്നുമ്മല്‍കോയ, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരീക്കോട്, അബ്ദു റസാക്ക് ബാഖവി എന്നിവര്‍ചടങ്ങിന് ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. കെഎംസിസി നേതാക്കളായ വി. കെ മുഹമ്മദ്,എസ്.വി. അര്‍ഷുല്‍അഹമ്മദ്, മൊയ്തീന്‍കോയ,അഷ്റഫ്തങ്ങള്‍, സി.പി. മുസ്തഫ,യു.പി. മുസ്തഫ, ഉസ്മാന്‍അലി പാലത്തിങ്ങല്‍, ഫ്ലീരിയ ഗ്രൂപ്പ്സി ഓ ഓ ഫസല്‍റഹ്മാന്‍, ന്യൂ സഫ മക്ക മാനേജര്‍ നാസര്‍ മാസ്റര്‍, ലിയക്കത്ത് അല്‍ റയാന്‍ ക്ളിനിക്, യഹിയ സഫമക്ക, അബൂബക്കര്‍ഫൈസി ചെങ്ങമനാട്, ഡോ: അന്‍സാരി, ഇബ്രാഹിം സുബ്ഹാന്‍,ഫസലു റഹ്മാന്‍, നജ്മുധീന്‍ മഞ്ഞളാംകുഴി, അക്ബര്‍ വേങ്ങാട്, അബ്ദുറഹിമാന്‍ ഫറോക്ക് ,ഷംസു പെരുമ്പട്ട, ഹാഷിം നീര്‍വേലി, മുഹമ്മദ്കുട്ടി വയനാട്, നാസര്‍മാങ്കാവ്,ഹബീബുള്ള പട്ടാമ്പി, ബഷീര്‍ ചേറ്റുവ, മജീദ്കൊച്ചിന്‍, അഷ്റഫ് മൌലവി, നൂറുദ്ധീന്‍കൊട്ടിയം, ഫിറോസ്തിരുവന്തപുരം, അഷ്റഫ് കല്പകഞ്ചേരി, യൂനുസ് സലിം താഴേക്കോട്, ഷാഫി പുറത്തൂര്‍, ഷാഫി ഹാജി ഓമച്ചപ്പുഴ, ഹാരിസ് തലാപ്പില്‍, മുജീബ് ഇരുമ്പുഴി, സാജിദ് മൂന്നിയൂര്‍, അസീസ്വെങ്കിട്ട, ഷൌെക്കത്ത് കടമ്പോട്, റഹ്മത്ത് അരീക്കോട് തുടങ്ങിയവര്‍സമ്പന്ധിച്ചു.

മലപ്പുറം ജില്ല സമ്മേളനത്തോട് അനുബന്ധിച് പുറത്തിറക്കിയ ലക്കി ഡ്രോ നറുക്കെടുപ്പ് നടന്നു വിജയികളും വിവരങ്ങളും ഒന്നാം സമ്മാനം ഫക്റുദീന്‍ ഫോണ്‍ 0554131618, രണ്ടാം സമ്മാനം അഷ്റഫ്ഫോണ്‍ 0506991085 (അസീസിയ) മൂന്നാംസമ്മാനം ഷംസുദീന്‍ (അസീസിയ) ഫോണ്‍ 0501076734. ഒന്നാം സമ്മാനം മലപ്പുറം ജില്ല കെഎംസിസി വൈസ്പ്രസിഡന്റ് യുനുസ് സലിം താഴെക്കോട് സമ്മേളനവേദിയില്‍വെച്ച്തന്നെ കൈമാറി. റിയാദ് കെഎംസിസി വനിതാ വിംഗിന്റെയും മുനീര്‍കുനിയില്‍, ശിഹാബ് പള്ളിക്കര, ഇല്ല്യാസ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍സന്ധ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അഡ്വ: അനീര്‍ ബാബു ആമുഖ പ്രസംഗവും ശുഹൈബ് പനങ്ങാങ്ങര സ്വാഗതവും മൊയ്തീന്‍കുട്ടി തെന്നല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍