ഡല്‍ഹി മെട്രോയില്‍ 12 ലക്ഷം കവര്‍ന്നു
Monday, April 11, 2016 8:14 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം 12 ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ രാവിലെ ഡല്‍ഹി രാജേന്ദര്‍ നഗര്‍ സ്റേഷനിലാണു സംഭവം. അക്രമികള്‍ പുലര്‍ച്ചെ അഞ്ചരയോടെ മെട്രോ സ്റേഷനുള്ളില്‍ കടന്നു എന്നാണു കരുതുന്നത്. ടിക്കറ്റ് കൌണ്ടര്‍ ലക്ഷ്യം വച്ചാണ് ആക്രമികള്‍ എത്തിയതെന്നു കരുതുന്നു. പരിക്കേറ്റ മെട്രോ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി മെട്രോ അധികൃതര്‍ അറിയിച്ചു.

പ്രതികളെ കണ്െടത്തുന്നതിനായി പോലീസ് മെട്രോ സ്റേഷനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.