സംസ്കൃതി അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കി
Monday, April 11, 2016 8:14 AM IST
ദോഹ: ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ക്ളീറ്റസ് ആല്‍ഫ്രഡ് (അബുഹമൂര്‍ യൂണിറ്റ് സെക്രട്ടറി), ഉഷ ക്ളീറ്റസ്, ജയപ്രകാശ്, ഉഷ ജയപ്രകാശ്, അബ്ദുള്‍ അസീസ്, ബാലന്‍ എന്നീ അംഗങ്ങള്‍ക്ക് സംസ്കൃതി യാത്രയയപ്പു നല്‍കി.

സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, പ്രസിഡന്റ് എ.കെ. ജലീല്‍, വനിതാവേദി പ്രസിഡന്റ് പ്രഭ മധുസൂദനന്‍, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രന്‍, സുനില്‍ കുമാര്‍ കൊല്ലം, പി.എന്‍. ബാബുരാജന്‍, വിജയകുമാര്‍, അഹമ്മദ്കുട്ടി, സംസ്കൃതി സെക്രട്ടറി ഗോപാലകൃഷ്ണന്‍, സുഹാസ് പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.