സമാഗമം 2016: സമദാനിയും ആബിദ് ഹുസൈന്‍ തങ്ങളും പങ്കെടുക്കും
Monday, April 11, 2016 8:13 AM IST
ദുബായി: കോട്ടയ്ക്കല്‍ മണ്ഡലം കെഎംസിസി നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പികുന്ന സമാഗമം 2016 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏപ്രില്‍ 15നു (വെള്ളി) രാത്രി ഏഴിന് ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് നടത്തിയ ഭരണ നേട്ടങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനിയും കോട്ടയ്ക്കല്‍ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകളെകുറിച്ച് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങളും പ്രവാസികളുമായി നേരിട്ട് സംവദിക്കും. കോട്ടയ്ക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, ഇബ്രാഹിം മുറിചാണ്ടി. യുഎഇ കോട്ടയ്ക്കല്‍ മണ്ഡലം കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍, സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ ചെയ്ത വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇറക്കുന്ന ലഘുലേഖ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഭാരവാഹികളുടെ യോഗം മലപ്പുറം ജില്ല പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.വി. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.വി. അഷ്റഫ്, മുജീബ് കോട്ടയ്ക്കല്‍, ഉസ്മാന്‍ എടയൂര്‍, അലി കോട്ടയ്ക്കല്‍, ഷൌക്കത്ത് കരേകാട്, എ.പി. ഫക്രുദ്ദീന്‍, അസീസ് വേളേരി, ജഹാഗീര്‍, മുഹമ്മദ് കോട്ടയ്ക്കല്‍, ശുകൂര്‍ പൊന്മള, റസാക്ക് വളാഞ്ചേരി, ഷിബു ഇസ്മായില്‍, ഷബീര്‍ പൂകട്ടീരി, ഒ.കെ. കുഞ്ഞിപ്പ, പി.ടി.എം. വില്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍