മാവേലിക്കര അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു
Monday, April 11, 2016 6:02 AM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക്ക് ഏപ്രില്‍ എട്ടിനു (വെള്ളി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ അഹമ്മദി കെഒസി ഗാര്‍ഡനില്‍ അരങ്ങേറി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക വിനോദങ്ങള്‍ കുവൈത്തിലെ മാവേലിക്കര നിവാസികളും അവരുടെ സുഹൃത്തുക്കളെയും ആവേശത്തിലാക്കി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സംഘടനകളിലെ മുതിര്‍ന്ന ഭാരവാഹികളോടൊപ്പം മറ്റു സംഘടനയെ പ്രതിനിധീകരിച്ചു വന്നവരും സമ്മാനദാനം നിര്‍വഹിച്ചു.

ഉല്ലാസ് കുമാര്‍ പിക്നിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു കണ്ടിയൂര്‍, രക്ഷാധികാരി സണ്ണി പത്തിച്ചിറ, പ്രോഗ്രാം കണ്‍വീനര്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍