മലപ്പുറം സോക്കര്‍ ഫെസ്റ് 2016 സമാപിച്ചു
Monday, April 11, 2016 6:00 AM IST
ദുബായി: മലപ്പുറം ജില്ലയിലെ ഫുട്ബോള്‍ പ്രേമികള്‍ സംഘടിപ്പിച്ച മലപ്പുറം സോക്കര്‍ ഫെസ്റിന് ആവേശോജ്വലമായ പരിസമാപ്തി.

വാശിയേറിയ മത്സരത്തില്‍ തീമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒന്നാം സ്ഥാനവും ഓസ്കാര്‍ കാക്കത്തടം റിയല്‍ അബുദാബി രണ്ടാം സ്ഥാനവും ഫ്രന്റ്സ് അല്‍വസല്‍, വാങ്കോ അവെഞ്ച് ദുബായി എന്നിവര്‍ ചേര്‍ന്ന് സെക്കന്റ് റണ്ണറപ്പിനും അര്‍ഹരായി.

ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കും കളിക്കാരനുമുള്ള സമ്മാനത്തിന് ഫ്രന്റ്സ് അല്‍ വസലിലെ ഷിഹാബും തീമ ഗ്രൂപ്പിന്റെ നസീബും അര്‍ഹരായി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍