മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്ക്കറ്റ് കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ മത്സരങ്ങളില കലാമത്സരങ്ങള്‍ ശനിയാഴ്ച രാത്രിയോടെ അവസാനിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, അന്തരിച്ച ഗാന രചയിതാവ് യൂസഫലി കേച്ചേരിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് സിനിമാഗാനവും മലയാളത്തിലും ഇംഗ്ളീഷിലും പ്രസംഗ മത്സരം, കവിതാലാപനം, ഏകാഭിനയം, ഉപകരണസംഗീത മത്സരത്തില്‍ കീ ബോര്‍ഡ് എന്നിവയും മത്സര ഇനങ്ങളായിരുന്നു.
ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്കൂളിനുള്ള ട്രോഫി 158 പോയിന്റുമായി ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റ് കരസ്ഥമാക്കി. മത്സരങ്ങള്‍ വിലയിരുത്തിയത് കേരളത്തില്‍നിന്നു പ്രത്യേകമായി എത്തിച്ചേര്‍ന്ന വിധികര്‍ത്താക്കളുടെ നേതൃത്വത്തിലായിരുന്നു.
ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന കലാ മത്സരങ്ങളില്‍ മാത്രം ആയിരത്തിലേറെ പേര് ഇത്തവണ മത്സരിച്ചു. കഥാ കവിതാ രചന, ചിത്രരചനാ മത്സരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം