പരവൂര്‍ ദുരന്തം: കുവൈത്ത് കെഎംസിസി അനുശോചിച്ചു
Monday, April 11, 2016 5:16 AM IST
കവൈത്ത് സിറ്റി: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ എച്ച് ഇബ്രാഹിം കുട്ടി എന്നിവര്‍ അനുശോചിച്ചു. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍