കാന്‍ബറയില്‍ യുവജന കണ്‍വന്‍ഷന്‍ 16, 17 തീയതികളില്‍
Saturday, April 9, 2016 8:16 AM IST
കാന്‍ബറ: സീറോ മലബാര്‍ യുവജന കണ്‍വന്‍ഷന്‍ ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ ഏപ്രില്‍ 16,17 തീയതികളില്‍ നടക്കും. യരലുംമ്മല സെന്റ് പീറ്റര്‍ ചന്നെല്‍സ് പള്ളിയില്‍ രാവിലെ ഒമ്പതു മുതല്‍ നാലു വരെയാണ് കണ്‍വന്‍ഷന്‍.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ആണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുതല്‍ മുപ്പതു വയസുവരെയുള്ള അവിവാഹിതര്‍ വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. യുവജനങ്ങളെ സഭയോടുത്തു വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ യുവജന വിഭാഗം ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപറമ്പില്‍, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രഭാഷകന്‍ ബ്രയാന്‍ മുണ്ടക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളെടുക്കും. മെല്‍ബണ്‍ രൂപത യുവജന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ഫ്രാങ്കലിന്‍ വില്‍സണ്‍ 0451176997, ജസ്റിന്‍ സി. ടോം 0451489257.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍