കേളി അന്താരാഷ്ട്ര കലാമേള: ബിജു നാരായണന്‍ മുഖ്യ സെലിബ്രിറ്റി
Saturday, April 9, 2016 5:46 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി വര്‍ഷം തോറും ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവം 'കലാമേള 2016' ല്‍ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ മുഖ്യ സെലിബ്രിറ്റി ആയിരിക്കും.

മേയ് 14, 15 തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ടോര്‍ഫിലാണ് യൂറോപ്യന്‍ യുവജനോല്‍സവമായ പതിമൂന്നാമത് കലാമേള 2016 അരങ്ങേറുക. സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ പതിനേഴ് ഇനങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും. മേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് കേളി ആര്‍ട്സ് സെക്രട്ടറിയും കലാമേള ജനറല്‍ കണ്‍വീനറുമായ ജുബിന്‍ ജോസഫ് അറിയിച്ചു.

ഈ വര്‍ഷം പുതിയ ഇനങ്ങളായി ഉത്തരേന്ത്യന്‍ നൃത്തരൂപമായ കഥക്കും ഓപ്പണ്‍ പെയിന്റിംഗും ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് (ംംം.സമഹമാലഹമ.രീാ)

പിആര്‍ഒ ബാബു കാട്ടുപാലം അറിയിച്ചു. അറിയപ്പെടുന്ന ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം കലാമേളയോടനുബന്ധിച്ചുള്ള പ്രത്യേക പവിലിയനില്‍ ഒരുക്കുന്നതാണ്.

യൂറോപ്യന്‍ യുവജനോത്സമായ കേളി കലാമേളയില്‍ വിവിധ രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫികളും സമ്മാനിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് വ്യക്തിഗത സമ്മാനമായി കലാതിലകം, കലാപ്രതിഭ ഗോള്‍ഡന്‍ ട്രോഫികളും നൃത്തേതര ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫിയും നൃത്ത ഇങ്ങളിലെ മികച്ച പ്രതിഭക്ക് കേളി കലാരത്ന ട്രോഫിയും സമ്മാനിക്കും.

ഫോട്ടോഗ്രാഫി, സൂപ്പര്‍ ഷോര്‍ട്ട് ഫിലിം, ഓപ്പണ്‍ പെയിന്റിംഗ് ഇനങ്ങള്‍ക്ക് ജനപ്രിയ ട്രോഫികളും സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: ംംം.സമഹമാലഹമ.രീാ, ംംം.സലഹശംശ.ീൃഴ

സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളം ലൈബ്രറിയും മലയാളം സ്കൂളും നടത്തുന്ന കേളി, യുവജനോത്സവത്തോടൊപ്പം എല്ലാ വര്‍ഷവും ഓണാഘോഷവും നടത്തി വരുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 16ന് സൂറിച്ചില്‍ നടക്കും. മികച്ച സംഘടനക്കുള്ള അന്തര്‍ദ്ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള കേളി ഒന്നര കോടി രൂപയ്ക്കുള്ള സാമൂഹ്യസേവനവും കേരളത്തില്‍ ചെയ്തിട്ടുണ്ട്. കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍