ട്രാസ്ക് പത്താമത് വാര്‍ഷിക പരിപാടികള്‍ പ്രഖ്യാപിച്ചു
Saturday, April 9, 2016 5:41 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ട്രാസ്ക്) ആഭിമുഖ്യത്തില്‍ പത്താം വാര്‍ഷിക പരിപാടികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് അബാസിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ ട്രാസ്ക് പ്രസിഡന്റ് സെബാസ്റ്യന്‍ വാതൂക്കാടന്‍, കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ട്രാസ്ക് നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ പറ്റിയും 2016 ലെ ഭാവി പരിപാടികളെ കുറിച്ചും വിശദീകരിച്ചു.

2006 ല്‍ രൂപീകൃതമായ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് എന്ന സംഘടനയില്‍ ഇപ്പോള്‍ മൂവായിരത്തില്‍പരം സജീവാംഗങ്ങ ഉണ്ട്. 2016 അവസാനത്തോടെ പരമാവധി അംഗങ്ങളെ ചേര്‍ക്കുക എന്നലക്ഷ്യത്തോടെ വിവിധ ഇനം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഈ വര്‍ഷം സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുവൈത്തിന്റെ വിവിധ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തിരുമാനമായതായും അറിയിച്ചു.

ഏപ്രില്‍ ഒന്നിനു റിഗായ് ഗാര്‍ഡനില്‍നടന്ന ട്രാസ്ക് പിക്നിക്കില്‍ തൃശൂര്‍ നിവാസികളായ എല്ലാവരും ഉത്സാഹത്തിമിര്‍പ്പോടെ പങ്കെടുത്തതായും കെഫാക് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ട്രാസ്ക് ടീം പങ്കെടുക്കുന്ന വിവരവും പ്രസിഡന്റ് അറിയിച്ചു. ട്രാസ്ക് കലോത്സവം ഏപ്രില്‍ 29നു (സാഹിത്യാ രചന മത്സരങ്ങളും) സക്സസ് ലൈന്‍ ഇന്‍സ്റിറ്റ്യൂട്ടിലും മേയ് അഞ്ചിന് കലാമത്സരങ്ങളും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലും നടത്താന്‍ തീരുമാനിച്ചു. പ്രസ് കോണ്‍ഫറന്‍സില്‍ കെഫാക് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ട്രാസ്ക് ടീം അണിയുന്ന ജഴ്സി പ്രകാശനം ചെയ്തു.

പത്രസമ്മേളനത്തില്‍ മീഡിയ കണ്‍വീനര്‍ ഹരി കുളങ്ങരയും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍