ജര്‍മന്‍ നഗരങ്ങളില്‍ വാട്സ്ആപ് ഉപയോഗിച്ച് ടാക്സി വിളിക്കാം
Saturday, April 9, 2016 3:01 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ 2600 നഗരങ്ങളില്‍ വാട്സ്ആപ് ഉപയോഗിച്ച് ടാക്സി വിളിക്കാം. വാട്സ്അപിലൂടെ +491703398423 എന്ന നമ്പരില്‍ ടാക്സി ആവശ്യപ്പെട്ട് ഒരു മെസേജ് അയയ്ക്കുക. ഏതു നഗരത്തില്‍, എത്ര മണിക്ക്, എവിടെ ആണു ടാക്സി വേണ്ടതെന്നും ആളിന്റെ പേരും കൊടുത്തിരിക്കണം. നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ടാക്സി ഓര്‍ഡര്‍ സ്ഥിരീകരിച്ച് മറുപടി ലഭിക്കും. അതുപോലെ നിങ്ങളുടെ ടാക്സി ചാര്‍ജ് ആപിലൂടെ അടയ്ക്കാം.

ജര്‍മന്‍ ടാക്സി സഹകരണ സംഘടനയാണ് 2600 നഗരങ്ങളില്‍ ഈ വാട്സ്ആപ് ഉപയോഗിച്ച് ടാക്സി സേവനം കൊണ്ടു വന്നിരിക്കുന്നത്. ഈ ടാക്സി സര്‍വീസ് ഉടന്‍ തന്നെ ഉപയോഗിക്കാം. ജര്‍മനിയിലെ സാധാരണക്കാരും, ടൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഈ പുതിയ സേവനത്തെ സ്വാഗതം ചെയ്തു. ഇത് സമയ നഷ്ടം ഒഴിവാക്കുകയും, കൂടുതല്‍ സൌകര്യപ്രദവുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍