യുവാക്കള്‍ക്ക് എയര്‍ ഫ്രാന്‍സ് ഇളവ് നല്‍കുന്നു
Friday, April 8, 2016 8:02 AM IST
പാരീസ്: ഇരുപത്തഞ്ചു വയസില്‍ താഴെയുള്ളവര്‍ക്ക് എയര്‍ ഫ്രാന്‍സ് ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കുന്നു. ആഭ്യന്തര വിമാന സര്‍വീസുകളിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

എയര്‍ ഫ്രാന്‍സിന്റെ ചെലവു കുറഞ്ഞ സര്‍വീസ് നടത്തുന്ന സബ്സിഡിയറിയായ ഹോപ്പിലാണ് ഇളവ്. ഇതനുസരിച്ച്, 49 യൂറോയുടെ പ്രതിവര്‍ഷ ഫീസ് അടയ്ക്കുന്ന 12നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വലിയ ഇളവുകളാണ് വാഗ്ദാനം ചെയ്യുന്നത്.

തിരക്കേറിയ സമയങ്ങളില്‍ പോലും മുപ്പതു ശതമാനം വരെ ഇളവു ലഭിക്കും. പാരീസില്‍നിന്ന് മാഴ്സെയ്ലിലേക്ക് 44 യൂറോയ്ക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിനൊരുദാഹരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍