ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ ജാഗരണ പ്രാര്‍ഥന ഏപ്രില്‍ ഒമ്പതിന്
Friday, April 8, 2016 8:01 AM IST
ന്യൂഡല്‍ഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ ജാഗരണ പ്രാര്‍ഥന നടത്തുന്നു. ഏപ്രില്‍ ഒമ്പതിനു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയാണ് ശുശ്രൂഷകള്‍. ഫാ. മാത്യു കൊച്ചുവീട്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാന, ധ്യാന ശുശ്രൂഷ, ആരാധന തുടങ്ങിയവ ജാഗരണ പ്രാര്‍ഥനയുടെ ഭാഗമായിരിക്കും.

എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. ജേക്കബ് നങ്ങോലിമാലിലും ഫാ. വിനോദ് മുഞ്ഞേലിയും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്