ലിവര്‍പൂള്‍: യുകെയിലെ സീറോ മലബാര്‍ ചാപ്ളയിന്മാരുടെ മീറ്റിംഗ് വിസ്റാന് സെന്റ് ലിയോ പള്ളിയില്‍ നടന്നു. യുകെ സീറോ മലബാര്‍ സഭ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ യുകെയുടെ വിവിധ രൂപതകളില്‍ നിന്നുള്ള സീറോ മലബാര്‍ ചാപ്ളിന്മാര് പങ്കെടുത്തു യുകെയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ആഗോള കത്തോലിക്കാസഭ കരുണയുടെ വര്‍ഷമായി ആചരിക്കുന്ന ഈ സമയം യുകെയിലെ സീറോ മലബാര്‍ വിശ്വാസികളും സഭയോടൊപ്പം വിവധ പരിപാടികളില്‍ പങ്കുചെരുവാനും, ആത്മീയ ഉണര്‍വ് നേടുന്നതിനുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കുവാനും യോഗം തീരുമാനമെടുത്തു. വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി. ലിവര്‍പൂള്‍ രൂപതയ്ക്കുവേണ്ടി ഫാ. ജിനോ അരീക്കാട്ട് ആതിഥ്യമരുളിയ മീറ്റിംഗില്‍ വിവിധ രൂപതകളില്‍നിന്നുമായി ഫാ. ലോനപ്പന് അരങ്ങാശേരി, ഫാ. സജി തോട്ടത്തില്‍, ഫാ, ഫിലിപ്പ് പന്തമാക്കല്‍, ഫാ, ജയ്സന് കരിപ്പായി, ഫാ. സെബാസ്റ്യന്‍ നാമറ്റം, ഫാ . തോമസ് തൈക്കൂട്ടം, ഫാ.ജോസ് അന്ത്യാളം, ഫാ, ഹാന്‍സ്, ഫാ. സെബാസ്റ്യന്‍ ചാമക്കാല, ഫാ, ബിജു കുന്നക്കാട്ട്, ഫാ. മാത്യു ചൂരപോയ്കയില്‍ എന്നിവര്‍ പങ്കെടുത്തു. ആതിഥേയ രൂപതയിലെ കൈക്കാരന്മാര്, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍