മെസൂട്ട് ഓസില്‍ മികച്ച ജര്‍മന്‍ ഫുട്ബോളര്‍
Thursday, April 7, 2016 8:13 AM IST
ബെര്‍ലിന്‍: മെസൂട്ട് ഓസില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ജര്‍മന്‍ ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയുടെയും ആര്‍സനലിന്റെയും മധ്യ നിരയുടെ കരുത്താണ് ഓസില്‍.

ജര്‍മനിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഫാന്‍ ക്ളബ് അംഗങ്ങള്‍ നടത്തുന്ന ഗാലപ് പോള്‍ വഴിയാണ് തെരഞ്ഞെടുപ്പു നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ദേശീയ താരത്തെ കണ്ടെത്താനുള്ള പോളില്‍ ഓസിലിന് 51000 വോട്ട് (49.9%) കിട്ടി.

രണ്ടാം സ്ഥാനത്ത് തോമസ് മുള്ളറാണ്. മൂന്നാമത് ടീമിലെ പുതുമുറക്കാരന്‍ യോനാസ് ഹെക്റ്റര്‍. ലോകകപ്പു നേടിയ ജര്‍മന്‍ ടീമിലെ മികച്ച കളിക്കാരനായും ഓസില്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍