ബ്രസല്‍സ് ആക്രമണം: ചാവേറുകളിലൊരാള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്നു
Thursday, April 7, 2016 8:12 AM IST
ബ്രസല്‍സ്: ബ്രസല്‍സില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരില്‍ ഒരാള്‍ മുമ്പ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലും മറ്റൊരാള്‍ ആക്രമണം നടന്ന സാവെന്റം വിമാനത്താവളത്തിലും നേരത്തെ ക്ളീനറായി ജോലി ചെയ്തിരുന്നതായി അന്വേഷണസംഘം കണ്െടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കൂടുതല്‍ അടുത്തറിയുന്നതിനാണ് ഭീകരര്‍ അവിടങ്ങളില്‍ ജോലി സംഘടിപ്പിക്കുന്നതെന്നാണ് അനുമാനം. ഈ സാഹചര്യത്തില്‍, യൂറോപ്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനും ഇവര്‍ പദ്ധതി തയാറാക്കിയിരുന്നു എന്നു വേണം കരുതാന്‍.

2009 മുതല്‍ 2010 വരെയാണ് ചാവേറിലൊരാള്‍ പാര്‍മലെന്റില്‍ ജോലി ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നജിം ലാച്റോയിയെയക്കുറിച്ചാണ് ഈ വെളിപ്പെടുത്തലെന്നാണു സൂചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍