നോര്‍ത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ളബിന്റെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ എട്ടിന്
Thursday, April 7, 2016 6:14 AM IST
മെല്‍ബണ്‍: നോര്‍ത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ളബിന്റെ വാര്‍ഷിക പൊതുയോഗവും ഈസ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ എട്ടിനു (വെള്ളി) നടക്കും. എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ വൈകുന്നേരം നാലു മുതലാണ് പരിപാടികള്‍.

ക്ളബ് പ്രസിഡന്റ് ക്ളീറ്റസ് ചാക്കോയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി തോമസ് പണിക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിബി ഐസക്ക് കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്നു കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ക്ളബിന്റെ അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്നു 2016-17 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളൂടെ തെരഞ്ഞെടുപ്പും നടക്കും. ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി