റിയയുടെ നേതൃത്വത്തില്‍ രക്തദാനം നിര്‍വഹിച്ചു
Thursday, April 7, 2016 4:59 AM IST
റിയാദ്: ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യമായ 'ടവമൃല ഘശളല , ഏശ്ല ആഹീീറ ' എന്ന ആശയത്തെ മുന്‍നിര്‍ത്തി റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. റിയയുടെ പതിനാറാമതു വാര്‍ഷികത്തോട് അനുബന്ധിച്ച് റിയാദ് കിങ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ (കെകെയുഎച്ച്) ഏപ്രില്‍ ഒന്നിനു വെള്ളിയാഴ്ച നടത്തിയ രക്തദാന പ്രചാരണം വനിതകള്‍ ഉള്‍പ്പെടെ 100ല്‍ പരം ആളുകളാണ് പങ്കെടുത്തത്.

ഈ വര്‍ഷത്തെ ലോക ബ്ളഡ് ഡോണര്‍ ദിവസത്തെ തീം ആയ 'രക്തം നമ്മെ എല്ലാവരെയും ബന്ധിപ്പിക്കുന്നു' എന്നു ആശയം മുന്‍ നിര്‍ത്തി, ആ വാക്യത്തെ നീതികരിക്കുന്ന രീതിയില്‍ രക്തദാതാവും രോഗിയും തമ്മിലുള്ള ബന്ധം കൂടി ഊഷ്മളമാകണമെന്നും പ്രചരിപ്പിക്കുകയും, കൂടാതെ ഈ വര്‍ഷത്തെ മുദ്രാവാക്യമായ 'ടവമൃല ഘശളല, ഏശ്ല ആഹീീറ ' എല്ലാവരിലും എത്തിക്കാനും സാധിച്ചു.

കൂടാതെ സന്നദ്ധ രക്തദാതാക്കളെ പ്രോല്‍സാഹിപ്പിക്കാനും രക്തദാനം വഴി നല്ല ആരോഗ്യം സംരക്ഷിക്കുന്നു എന്ന സന്ദേശം എത്തിക്കാനും കൂടാതെ രക്തദാനം വഴി ജീവന്‍ രക്ഷയുടെ സാധ്യധകളും എടുത്തു കാണിക്കാനും സാധിച്ചു.

റിയ പ്രസിഡന്റ് മോഹന്‍ പൊന്നത്ത്, സെക്രട്ടറി അബ്ദുള്ള, മാത്യു ഇടിക്കുള (മോനിച്ചന്‍), ക്ളീറ്റെസ്, ജയചന്ദ്രന്‍, ഷെറിന്‍ ജോസഫ് എന്നിവര്‍ ഈ രക്തദാന പ്രചാരണത്തിന് നേതൃത്വം നല്കി.

സന്നദ്ധ രക്തദാതാക്കളെ റിയ പ്രത്യേകം അഭിനന്ദിച്ചു, കൂടാതെ കിങ് ഖാലിദ് ആശുപത്രിയിലെ ബ്ളഡ് ബാങ്ക് ജീവനക്കാരോടും പ്രത്യേകം നന്ദി അറിയിച്ചു. കിങ് ഖാലിദ് ആശുപത്രിയില്‍ രക്തദാനത്തിനു വേണ്ട എല്ലാ വിധ സഹായ സഹകരണം ചെയ്തു തന്ന ബ്ളഡ് ബാങ്ക് സൂപ്പര്‍വൈസര്‍ ലതീഫയോടും റിയയുടെ പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷെറിന്‍ ജോസഫ്