കല കുവൈത്ത് അബ്ബാസിയ മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
Thursday, April 7, 2016 4:58 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അബ്ബാസിയ മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിനു (വെള്ളിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ അബ്ബാസിയ കല സെന്ററില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സൌജന്യ സേവനം ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍