കൊല്ലം ജില്ലാ പ്രവാസിസമാജം യാത്രയപ്പു നല്‍കി
Wednesday, April 6, 2016 8:14 AM IST
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന സമാജം എക്സിക്യൂട്ടീവ് അംഗവും ബുദായ് കമ്പനി ജീവനക്കാരനുമായിരുന്ന സുരേഷ് ചവറയ്ക്കു യാത്രയപ്പു നല്‍കി.

പ്രസിഡന്റ് ജോര്‍ജ് വൈരമണ്ണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജയിംസ് പൂയപ്പള്ളി,വൈസ് പ്രസിഡന്റുമാരായ ലാജി ജേക്കബ്, സലിം രാജ്, എക്സിക്യൂട്ടീവ് അംഗം അന്‍സാര്‍ കുളത്തുപ്പുഴ, ടിജോ തോമസ്, ഷാജി ആയൂര്‍, ജോയ് കരവാളൂര്‍, അലക്സ് മാത്യു എന്നിവര്‍ സംസാരിച്ചു.

വിനായക വര്‍മ ഗാനോപഹാരം അര്‍പ്പിച്ചു. ജോര്‍ജ് വൈരമണ്‍ ഫലകവും ജനറ ല്‍ സെക്രട്ടറി ജോയ് കരവാളൂര്‍ സ്നേഹോപഹാരവും നല്‍കി. സുരേഷ് ചവറ മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ സലില്‍ വര്‍മ, ഷാജി പുന്നല, റെജി മാത്യു, മത്തായി പാപ്പച്ചന്‍, ഡോ. സുബു, തമ്പി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍