ടാറ്റാ സ്റീല്‍ വില്പന: ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ഇന്ത്യയിലേക്ക്
Wednesday, April 6, 2016 8:12 AM IST
ലണ്ടന്‍: ടാറ്റാ സ്റീലിന്റെ ബ്രിട്ടനിലെ പ്ളാന്റുകള്‍ വില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഇതെക്കുറിച്ച് ടാറ്റാ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുമായി ചര്‍ച്ച ചെയ്യുന്നതിനു ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി സാജിദ് ജാവിദ് ഇന്ത്യയിലെത്തും.

ഒരാഴ്ച മുമ്പാണ് പ്ളാന്റുകള്‍ വില്‍ക്കുന്ന കാര്യം ടാറ്റാ പ്രഖ്യാപിച്ചത്. ഉരുക്കു വ്യവസായം യൂറോപ്പിലാകെ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു നടപടി.

വില്പന നടക്കുമ്പോള്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണു സാജിദ് ജാവിദിന്റെ ദൌത്യം. വില്‍പ്പനയുടെ സമയക്രമം പ്രഖ്യാപിക്കണമെന്ന് ജീവനക്കാരുടെ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. തിരക്കു പിടിച്ച് ഒന്നും തീരുമാനിക്കരുതെന്നാണ് അവരുടെ ആവശ്യം.

യുകെയിലെ ഉരുക്കു വ്യവസായ മേഖലയുടെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും ദീര്‍ഘകാല ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ജാവിദ് ഉറപ്പു നല്‍കുന്നു.

യുകെ ടാറ്റാ സ്റീല്‍ പ്ളാന്റില്‍ 15,000 ജോലിക്കാരാണുള്ളത്. പോര്‍ട്ട് ടാല്‍ ടാല്‍ബോട്ട്, റോത്തര്‍ഹാം, കോര്‍ബി, ഷോട്ടോണ്‍ എന്നിവിടങ്ങളിലെ തൊഴിലാകളെ കൂടാതെ നിരവധി സഹായികളും ജോലി ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍