നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല
Wednesday, April 6, 2016 8:10 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 10നു (ഞായര്‍) കാര്‍ത്തിക പൊങ്കാല.

രാവിലെ 5.30നു നിര്‍മാല്യ ദര്‍ശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടികയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലില്‍നിന്നു കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്കു പകരും.

പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും ലഘുഭക്ഷണവും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: കെ.എന്‍. ഷാജി