ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി
Wednesday, April 6, 2016 5:49 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ളെയിനും ക്യൂന്‍സ്ലാന്റ് റീജണല്‍ എപ്പിസ്കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്ബെയ്ന്‍ സൌത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് ഇടവക സമൂഹം യാത്രയയപ്പു നല്‍കി.

ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് സിബി ജോസഫ് (ട്രസ്റി പാരിഷ് കൌണ്‍സില്‍), ജോളി കെ. പൌലോസ്, മാത്യു (പാസ്ററല്‍ കൌണ്‍സില്‍ മെംബര്‍), ജോയി (മാതൃജ്യോതിസ്), ജയിംസ് പെരുമാലില്‍ (ചര്‍ച്ച് ക്വയര്‍), ഡയാന്‍ സോണി (ജീസസ് യൂത്ത്), ക്രിസ്റീന തോമസ് (സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്), അഭിലാഷ് ഹണി (അള്‍ത്താര ബാലസഖ്യം) എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു സംസാരിച്ച ഫാ. പീറ്റര്‍ കാവുംപുറം തനിക്കുന്ന തന്ന സഹകരണത്തിനും ഇടവകാംഗങ്ങള്‍ക്കും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ടോം ജോസഫ്