ബാലകൌതുകം സര്‍ഗസംഗമം ഏപ്രില്‍ എട്ടിന്
Wednesday, April 6, 2016 5:48 AM IST
ഷാര്‍ജ: ബാലകൌതുകം സര്‍ഗസംഗമം ഏപ്രില്‍ എട്ടിനു (വെള്ളി) വൈകുന്നേരം നാലിനു ഷാര്‍ജ അമാന നഴ്സറി സ്കൂളില്‍ നടക്കും.

ബാലപ്രതിഭ തഹാനി ഹാഷിര്‍ സര്‍ഗസംഗമം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ നാടകം, അറബിക് ഡാന്‍സ്, സ്കിറ്റ്, കഥാ കദനം, ഗാനം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും. സാമൂഹ്യ സുരക്ഷയ്ക്ക് സൌഹൃദ ജീവിതം എന്ന ത്രൈമാസ കാംപയിനിന്റെ ഭാഗമായി ഷാര്‍ജ ഇസ്ലാഹി സെന്ററാണു സര്‍ഗസംഗമം സംഘടിപ്പിക്കുന്നത്.

പ്രശസ്ത ടെലിഫിലിം സംവിധായകന്‍ പി.പി. ഷംനാസ് രചനയും സംവിധാനവും നിര്‍വഹിച്ച 'മിണ്ടിപ്പറയൂ' എന്ന കുട്ടികളുടെ നാടകത്തിന്റെ ആദ്യ അവതരണം സംമഗത്തില്‍ അരങ്ങേറും.

വിവരങ്ങള്‍ക്ക്: 0553100049, 0556952713.

റിപ്പോര്‍ട്ട്: മുജീബ് റഹ്മാന്‍