മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ കന്യാമറിയത്തിന്റെ തിരുനാള്‍ മേയ് ഏഴിന്
Wednesday, April 6, 2016 5:48 AM IST
മാഞ്ചസ്റര്‍: പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ സമുചിതമായി ആചരിക്കുന്നു. തിരുനാളിനോടനുബന്ധിച്ചു മേയ് ഒന്നു മുതല്‍ പ്രത്യേക നൊവേന നടക്കും. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍.

ഏഴിനു (ശനി) രാവിലെ 10നു തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

രാവിലെ 10.30നു ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ക്ക് ഡേവിസിനു സ്വീകരണം നല്കും. തുടര്‍ന്നു ജപമാല പ്രാര്‍ഥനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, തിരുനാള്‍ പ്രദക്ഷിണം, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവയോടുകൂടി സമാപിക്കും. ബിഷപ് മാര്‍ക്ക് ഡേവിസ് തിരുനാള്‍ സന്ദേശം നല്‍കും.

തിരുനാളിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.തിരുനാളില്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുന്നതിനായി ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോര്‍ജ് 07931526108, രാജു ചെറിയാന്‍ 07443630066.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍