ബൂമൌണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുനാള്‍ ഏപ്രില്‍ പത്തിന്
Wednesday, April 6, 2016 5:05 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ ചര്‍ച്ച് ബൂമോണ്ട് കൂട്ടായ്മയില്‍ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ പത്തിനു ഞായറാഴ്ച ബൂമൌണ്ട് ചര്‍ച്ച്ഓഫ്ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു .

ഏപ്രില്‍ പത്തിനു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ക്രിസ്താനന്ദ് കുറ്റിക്കാട്ട് ഐ.സി (ദാസച്ചന്‍) തിരുനാള്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ദിവ്യബലിക്കു ശേഷം പ്രദക്ഷിണവും, ലദീഞ്ഞും, തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.
ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും ഭക്തിപൂര്‍വം പങ്കുചേരാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ളയിന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍