സൌഹൃദവേദി ഫഹാഹീല്‍ സൌഹൃദസംഗമം സംഘടിപ്പിച്ചു
Tuesday, April 5, 2016 6:12 AM IST
ഫഹാഹീല്‍ (കുവൈത്ത്): സൌഹൃദവേദി ഫഹാഹീല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സൌഹൃദസംഗമം സംഘടിപ്പിച്ചു. അമിതമായ കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ജങ്ക് ഫുഡ് സംസ്കാരം ഉണ്ടാക്കുന്ന വിപത്തുകളെയും പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു. പ്രേമന്‍ ഇല്ലത്ത്, അന്‍വര്‍ ഷാജി, ഇ.കെ. അബ്ദുല്‍ റഷീദ്, മജീദ് നരിക്കോടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

പുതിയ പ്രവര്‍ത്തന വര്‍ഷത്തത്തേക്കുള്ള ഭാരവാഹികളായി എ.ഡി ഗോപിനാഥന്‍ (പ്രസിഡന്റ്), ബാബു സജിത്ത് ഒറ്റപ്പാലം (സെക്രട്ടറി), സൌഹൃദ വേദി കോഓര്‍ഡിനേറ്ററായി എം.കെ. അബ്ദുല്‍ ഗഫൂര്‍ തൃത്താലയേയും കമ്മിറ്റി അംഗങ്ങളായി രഞ്ജിത്ത് മേനോന്‍, പ്രേമന്‍ ഇല്ലത്ത്, പ്രശാന്ത് നായര്‍, കെ.ഒ. വിനോദ്, എം.എ. ഷമീര്‍, ബെഞ്ചു തോമസ്, കെ. റഫീക്ക്, കെ. മൊയ്തു, വിജയകുമാര്‍, അന്‍വര്‍ ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. കെഐജി ഈസ്റ് മേഖല പ്രസിഡന്റ് കെ.മൊയ്തു, എം.കെ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍