ജര്‍മന്‍ ലുഫ്ത്താന്‍സ യാത്രക്കാര്‍ക്കു കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൌകര്യം
Tuesday, April 5, 2016 6:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ലുഫ്ത്താന്‍സ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൌകര്യം വരുന്നു. ലുഫത്താന്‍സ എക്സ്പ്രസ് എന്ന പേരില്‍ ലുഫത്താന്‍സ ഫ്ളൈറ്റ് നമ്പരില്‍ ഡോര്‍ട്ടുമുണ്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്കാണ് ഈ പുതിയ ഇന്റര്‍സിറ്റി റെയില്‍ സൌകര്യം.

ഒരു ദിവസം ഏഴു പ്രാവശ്യം ഇനി പറയുന്ന സമയങ്ങളില്‍ ഈ ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസ് ലഭിക്കും. ലുഫ്ത്താന്‍സ എക്സ്പ്രസ് 7.09, 09.09, 10.25, 13.09, 17.09, 20.09, 22,09 എന്നീ സമയങ്ങളില്‍ ഡോര്‍ട്ടുമുണ്ട് മെയിന്‍ റെയില്‍വേ സ്റേഷനില്‍ നിന്നും പുറപ്പെട്ട് രണ്ടു മണിക്കൂര്‍ 12 മിനിട്ടുകൊണ്ട ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ഡോര്‍ട്ടുമുണ്ട് മെയിന്‍ റെയില്‍വേ സ്റേഷനിലെ ലുഫ്ത്താന്‍സ കൌണ്ടറിലോ, ഓട്ടോമാറ്റിക് ചെക്ക് ഇന്‍ മെഷീനലോ, ഓണ്‍ലൈനിലോ യാത്രക്കാന്റെ ഫൈനല്‍ ഡസ്റിനേഷനിലേക്ക് ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് കാര്‍ഡ് എടുക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍