റവ. ഡോ. ലോനപ്പന്‍ അരങ്ങാശരിയുടെ പൌരോഹിത്യ വാര്‍ഷിക ആഘോഷങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമായി
Tuesday, April 5, 2016 6:09 AM IST
മാഞ്ചസ്റര്‍: ഷ്രൂഷ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ പൌരോഹിത്യ സ്വീകരണത്തിന്റെ 35-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ ഏപ്രില്‍ മൂന്നിനു മാഞ്ചസ്ററില്‍ നടന്നു.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. തുടര്‍ന്നു പള്ളിക്കു സമീപത്തെ മാതാവിന്റെ ഗ്രോട്ടോയില്‍ ട്രസ്റിമാരും മാതൃവേദി പ്രവര്‍ത്തകരും അച്ചനു പൂച്ചെണ്ടുകള്‍ നല്‍കി ആദരിക്കുകയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.

തുടര്‍ന്നു അച്ചന്‍ കേക്ക് മുറിച്ച് എല്ലാവരുമൊത്ത് സന്തോഷം പങ്കിടുകയും തനിക്കു നല്‍കിയ സ്വീകരണത്തിനുനന്ദി പറയുകയും ചെയ്തു.

1981 മാര്‍ച്ച് 28നാണ് റവ. ഡോ ലോനപ്പന്‍ അരങ്ങാശേരി തിരുപ്പട്ടം സ്വീകരിച്ചത്. തുടര്‍ന്നു ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലും ഇറ്റലി, ജര്‍മനി, അല്‍ബേനിയ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് അച്ചന്‍ യുകെയിലെത്തിയത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍