താത്കാലിക മത്വാഫ് പൊളിച്ചു നീക്കാന്‍ തുടങ്ങി
Tuesday, April 5, 2016 5:13 AM IST
മക്ക: മസ്ജിദുല്‍ ഹറാമില്‍ സ്ഥാപിച്ച താത്കാലിക മത്വാഫ് പൊളിച്ചുമാറ്റല്‍ ജോലി തുടങ്ങി. താത്കാലിക മത്വാഫ് റമസാന് മുമ്പ് പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇരുഹറംകാര്യാലയം തീരുമാനിച്ചിരുന്നു. കഅബക്കു ചുറ്റും 12 മീറ്റര്‍ വീതിയില്‍ രണ്ടു നിലകളിലായി 2013ല്‍ നിര്‍മിച്ചതായിരുന്നു വികലാംഗര്‍ക്കും വൃദ്ധര്‍ക്കും വളരെ സൌകര്യമായിരുന്നു താത്കാലിക മത്വാഫ്. മത്വാഫ് വികസന ജോലി സമയത്ത് കൂടുതല്‍ പേര്‍ക്ക് തടസമില്ലാതെ ത്വവാഫ് നിര്‍വഹിക്കുന്നതിനായിരുന്നു അത് പണിതത്. മത്വാഫ് വികസനത്തിന്റെ അവസാന ഘട്ടമെത്തിയതിനാലാണു താത്കാലിക മത്വാഫ് പൊളിച്ചു മാറ്റുന്നത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍