സുരേഷ് ചവറയ്ക്ക് കല കുവൈത്ത് യാത്രയയപ്പ് നല്‍കി
Tuesday, April 5, 2016 5:13 AM IST
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് അബ്ബാസിയ ബി യൂണിറ്റ് കണ്‍വീനര്‍ സുരേഷ് ചവറക്ക് അബ്ബാസിയ കല സെന്ററില്‍വച്ച് യാത്രയയപ്പ് നല്കി.

കല അബ്ബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി മൈക്കില്‍ ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു. കലയുടെ സ്നേഹോപഹാരം ജനറല്‍ സെക്രട്ടറി സി കെ നൌെഷാദ് സുരേഷിന് നല്‍കി. കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ പ്രവര്‍ത്തകര്‍ സ്വരൂപിച്ച സാമ്പത്തിക സഹായം മേഖല സെക്രട്ടറി മൈക്കില്‍ ജോണ്‍സണ്‍ ചടങ്ങില്‍ വെച്ച് കൈമാറി. കല കുവൈറ്റ് പ്രസിഡന്റ്റ് നാഗനാഥന്‍, മുതിര്‍ന്ന പ്രവര്‍ത്തകരായ സാം പൈനുംമൂട്, തോമസ് മാത്യു കടവില്‍, ആല്‍ബെര്‍ട്ട്, എന്‍. അജിത് കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ് എം ജോര്‍ജ്, അനില്‍ കുമാര്‍, നുസ്രത് സക്കറിയ എന്നിവരും മേഖലയിലെ പ്രധാന പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

കലയുടെ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ വരച്ച സുരേഷിന്റെ ചിത്രം ചടങ്ങില്‍ വച്ചു സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ കല കുവൈത്ത് പ്രവര്‍ത്തകര്‍ നല്‍കിയ സ്നേഹാദരവുകള്‍ക്ക് സുരേഷ് ചവറ നന്ദി പറഞ്ഞു. സജീവന്‍ അരൂര്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍