യുകെകെസിഎ ജൂബിലി കണ്‍വന്‍ഷന്റെ ടിക്കറ്റ് പ്രകാശനം പ്രൌഡോജ്ജ്വലമായി
Monday, April 4, 2016 5:57 AM IST
ബര്‍മിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സാമുദായിക സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ജൂബിലി കണ്‍വന്‍ഷന്റെ ടിക്കറ്റ് പ്രകാശനം പ്രൌഡോജ്ജ്വലമായി.

സാധാരണയില്‍നിന്നും വ്യത്യസ്തമായി ബര്‍മിംഗ്ഹാം യൂണിറ്റിലും കവന്‍ട്രി യൂണിറ്റിലുമാണ് കിക്കോഫ് സംഘടിപ്പിച്ചത്.

ക്രിസ്റല്‍ ജൂബിലിയുടെ ഫാമിലി സ്പോണ്‍സേഡ് ആയി നിരവധി കുടുംബങ്ങള്‍ ബര്‍മിംഗ്ഹാമിലേയും കവന്‍ട്രിയിലേയും യൂണിറ്റ് അംഗങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു.

ബര്‍മിംഗ്ഹാം യൂണിറ്റിന്റെ ഈസ്റര്‍ ദിനാഘോഷത്തില്‍ യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കകുഴി, ബെന്നി മാവേലിക്കും കവന്‍ട്രി യൂണിറ്റില്‍ ബാബു കളപ്പുരയ്ക്കും നല്‍കി കിക്കോഫ് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസി നെടുതുരുത്തിപുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മാവച്ചിറ, ട്രഷറര്‍ വിനില്‍ കളത്തില്‍ക്കോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജൂണ്‍ 25നു കവന്‍ട്രിയിലെ കണക്ഷന്‍സ് സ്പോര്‍ട്സ് സെന്ററിലാണ് ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷന്‍.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കുളം