ഫാ. പീറ്റര്‍ കാവുംപുറത്തിന് യാത്രയയപ്പു നല്‍കി
Monday, April 4, 2016 5:57 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്യ ചാപ്ളെയിനും ക്യൂന്‍സ് ലാന്റ് റീജണ്‍ എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിനു ബ്രിസ്ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ഇടവക യാത്രയയപ്പു നല്‍കി.

പാരിഷ് കൌണ്‍സിലിന്റെയും വിവിധ ഭക്തസംഘടനകളുടേയും ആഭിമുഖ്യത്തില്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ഷൈജു തോമസ്, ബാബു മാത്യു, രാരിച്ചന്‍ മാത്യു, ആന്‍സി ചാക്കോ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ വിക്ടോറിയയിലും ക്യൂന്‍സ് ലാന്റിലും വളരെ ശക്തമായ ഒരു വിശ്വാസ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രയത്നത്തില്‍ സഹകരിച്ച ഏവര്‍ക്കും ഫാ. പീറ്റര്‍ കാവുംപുറം നന്ദി പറഞ്ഞു.

ബ്രിസ്ബെയ്ന്‍ സൌത്ത്, സ്പ്രിംഗ് ഫീല്‍ഡ് ലേക്ക്സ്, സണ്‍ഷൈന്‍ കോസ്റ് തുടങ്ങിയ ക്യൂന്‍സിലാന്റിലെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സമൂഹങ്ങള്‍ ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി