ഫഹാഹീല്‍ ഇസ്ലാഹി മദ്രസ പിടിഎ ഭാരവാഹികള്‍
Monday, April 4, 2016 5:53 AM IST
ഫഹാഹീല്‍: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫഹാഹീലില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി മദ്രസയുടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍ പുതിയ വര്‍ഷത്തേയ്ക്കുള്ള പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുള്‍ ജലീല്‍ മലപ്പുറം (പ്രസിഡന്റ്), ഒ.പി. ബഷീര്‍, ഹനീഫ് അബൂഹലീഫ (വൈസ് പ്രസിഡന്റുമാര്‍), അശ്ക്കര്‍ സ്വലാഹി (സെക്രട്ടറി) എന്നിവരേയും വിവിധ ഏരിയ കണ്‍വീനര്‍മാരായി റിയാസ് കോഴിക്കോട്, ബാബു ശിഹാബ്, നജ്മുദ്ദീന്‍, അബ്ദുസലാം, കമാല്‍ കോഴിക്കോട്, മുഹമ്മദ് സഗീര്‍, നൈസാം, ഖാലിദ് വാരം, കുഞ്ഞു മൊയ്തു, അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ് പേരാമ്പ്ര, അര്‍ഷദ് കാപ്പാട്, ബഷീര്‍ പയ്യോളി, ഉമര്‍ വഫ്ര എന്നിവരെയും തെരഞ്ഞെടുത്തു.

സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, അസിസ്റന്റ് സെക്രട്ടറി അല്‍ അമീന്‍, ശഫീഖ് പുളിക്കല്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. സിദ്ദീഖ് ഫാറൂഖി ഉത്ബോധന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍