കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന് ജഹറ 2016-17 വര്‍ഷത്തേയ്ക്കുള്ള ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി പി.കെ. ശുഹൂര്‍ (ഏരിയ പ്രസിഡന്റ്), ഷാഹുല്‍ ഹമീദ് (വൈസ് പ്രസിഡന്റ്), മുജീബ് റഹ്മാന് (ഏരിയ സെക്രട്ടറി), എന്‍.പി. റാസിഖ് (ജോ. സെക്രട്ടറി), ഹില്ദത്ത് തോപ്പയില്‍ (ഏരിയ ട്രഷറര്‍) എന്നിവരെയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹറ ഏരിയ പ്രതിനിധികളായി ജാവേദ് ബിന്‍ ഹമീദ്, വി.വി. മധുസൂദനന് എന്നിവരെയും തെരഞ്ഞെടുത്തു.
മഹിളാവേദി ജഹറ ഏരിയഭാരവാഹികളായി ശമാന ലത്തീഫ് (ഏരിയ പ്രസിഡന്റ്), ഷാഹിന ഷബീര്‍ (ഏരിയ സെക്രട്ടറി) എന്നിവരേയും മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹറ ഏരിയ പ്രതിനിധികളായി സിജി മധു, ഫിനു ജാവേദ് എന്നിവരെയും തെരഞ്ഞെടുത്തു.
അര്‍ദിയ സഹാരത്തുല് ഹിന്ദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജഹറ ഏരിയ ആക്ടിംഗ് പ്രസിഡന്റ് ബാസുത്ത് ബിന്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അസോസിയേഷന് ആക്ടിംഗ് പ്രസിഡന്റ് ജാവേദ് ബിന്‍ ഹമീദ്, ഏരിയ ആക്ടിംഗ് സെക്രട്ടറി മധുസുദനന്‍, അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ്, ട്രഷറര്‍ പി.വി. നജീബ്, രക്ഷാധിക്കാരികളായ ഷബീര്‍ മണ്െടാളി,ഹമീദ് കേളോത്ത്, സിദ്ധര്‍ഥന്‍, സമീര്‍ വെള്ളയില്‍, രാഗേഷ്, മുനീര്‍ മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
രാജു, എസ്. കണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. മധുസൂദനന്, റാസിഖ് എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍