അഡ്വ. ലാലി വിന്‍സെന്റിനു സ്വീകരണം നല്‍കി
Monday, April 4, 2016 5:49 AM IST
കുവൈത്ത്: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തില്‍ എത്തിയിട്ടുള്ള കെപിസിസി ഉപാധ്യക്ഷ അഡ്വ. ലാലി വിന്‍സെന്റിനു ഒഐസിസി കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ചില്‍ സ്വീകരണം നല്‍കി.

പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങില്‍ ലാലി വിന്‍സെന്റിനെ ഷാളണിയിച്ചും പ്രശംസ ഫലകം നല്‍കിയും ആദരിച്ചു. തുടര്‍ന്നു സംസാരിച്ച ലാലി വിന്‍സെന്റ് കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു തുടര്‍ ഭരണമാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞു. ഒഐസിസി വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ രണ്ടു പേരുടെ ചാരിറ്റി തുക പ്രസിഡന്റിനു കൈമാറി.

ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ എബി വാരിക്കാട്, ചാക്കോ ജോര്‍ജുകുട്ടി, വിജയന്‍ കാരയില്‍ വനിതാ വിംഗ് ചെയര്‍പേഴ്സണ്‍, ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള, ട്രഷറര്‍ രാജീവ് നെടുവിലെമുറി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍